മുക്കാളി: പ്രഫസര്‍ പാമ്പള്ളി മഹമൂദ് (64) നിര്യാതനായി. പരേതനായ പാമ്പള്ളി ഹസ്സന്‍ ഹാജി-ആയിശു എന്നിവരുടെ മകനാണ്. തിരൂരങ്ങാടി പിഎസ്എംഒ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, സികെസിടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ മുസ്‌ലിം ലീഗ് വടകര നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി ആണ്.
സഹോദരങ്ങള്‍: റാബിയ, അബ്ദുല്‍ ഖാദര്‍, പരേതനായ അബ്ദുല്ല, അബൂബക്കര്‍, സകീന, ഉമ്മര്‍. ഭാര്യ സമീറ കല്ലായി. മക്കള്‍: ഫമീദ മഹമൂദ്, ഡോ.ഫസ്‌ന മഹമൂദ്, ഡോ.ഫബ്‌ന മഹമൂദ്, ഡോ.ഫായിദ് മഹമൂദ്. ജാമാതാക്കള്‍ : ഡോ.അജ്മല്‍ ചെലവൂര്‍, ഡോ.ഫൈസല്‍ കൊളപ്പുറം, ഡോ. മുഹമ്മദ് ഗനി തിരുവേഗപ്പിറ. മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 10 മണിക്ക് കുഞ്ഞിപ്പള്ളി ജുമുഅത് പള്ളിയില്‍.