തിരുവനന്തപുരം: ഡിവൈഎസ്പി മധുബാബുവിനെതിരെ നിര്‍മാതാവ് ഷീല കുര്യന്‍ രംഗത്ത്. പരാതി പറയാനെത്തിയ തന്നോട് മധുബാബു മോശമായി പെരുമാറിയെന്നാണ് ആരോപണം. തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രതികളുടെ മുന്നില്‍ അപമര്യാദയായി സംസാരിച്ചുവെന്ന് ഷീല കുര്യന്‍ പരഞ്ഞു. മധുബാബു
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ചതിച്ചവന്റെ രക്ഷകനായാണ് മധു ബാബു എത്തിയതെന്നും റിയല്‍ ലൈഫിലെ ജോര്‍ജ് സര്‍ ആണ് ഇയാളെന്നും അവര്‍ പറഞ്ഞു. തനിക്ക് പിന്നില്‍ നില്‍ക്കാന്‍ ആരുമില്ലെങ്കിലും ഇപ്പോള്‍ എല്ലാം നേരിടാനുള്ള കരുത്തുണ്ടെന്നും അതാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും വലിയ ക്രിമിനലാണ് മധുബാബുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.