സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അത്ഭുതരക്ഷ
വിജയപുര: സ്വകാര്യ വിമാനം തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അത്ഭുതരക്ഷ. വിജയപുര ജില്ലയിലെ ബബലേശ്വര്‍ താലൂക്കിലെ മംഗളൂരു ഗ്രാമത്തിലാണ് അപകടം. കലബുറഗിയില്‍ നിന്ന് ബെലഗാവിയിലേക്ക് പറക്കുകയായിരുന്ന പരീക്ഷ വിമാനമാണ് തകര്‍ന്നതെന്നാണ് സൂചന.
വിമാനം തകരുന്നതിന് മുമ്പ് രണ്ട് യാത്രക്കാരും പുറത്തേക്ക് ചാടിയതായും വിമാനം മൂന്ന് കഷണങ്ങളായി തകര്‍ന്നതായും വൃത്തങ്ങള്‍ അറിയിച്ചു.ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.