സ്വകാര്യബസുകള്‍ ഇന്ന് പണിമുടക്കുന്നു

Update: 2025-07-08 02:10 GMT

തിരുവനന്തപുരം: സ്വകാര്യ ബസുടമാപ്രതിനിധികളുമായി തിങ്കളാഴ്ച മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായില്ല. ചൊവ്വാഴ്ച ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസുടമാസമിതി ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥന്‍ അറിയിച്ചു. 15നകം വീണ്ടും ചര്‍ച്ച നടത്താമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീരുമാനമാവുന്നില്ലെങ്കില്‍ 22ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും. ചൊവ്വാഴ്ച രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.