ആന്ധ്രാപ്രദേശില്‍ ഓടുന്ന ബസ്സിന് തീ പിടിച്ചു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

തീപടരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി

Update: 2021-12-16 07:12 GMT

ആന്ധ്രാപ്രദേശ്: പ്രകാശം ജില്ലയിലെ തിമ്മരാജുപള്ളയ്ക്ക് സമീപം സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഓടിക്കൊണ്ടിരുന്ന ബസ്സിനാണ് തീ പിടുത്തം ഉണ്ടായത്.ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.

ഹൈദരാബാദില്‍ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് പോവുകയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. 30 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും,എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി.

Tags:    

Similar News