വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനെ ആക്രമിച്ച് തടവുകാര്‍

തടയാന്‍ ശ്രമിച്ച തടവുകാരനും പരിക്കേറ്റു, രണ്ടു പേര്‍ ആശുപത്രിയില്‍

Update: 2025-11-13 17:32 GMT

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ ജീവനക്കാരനേയും മറ്റൊരു തടവുകാരനെയും ആക്രമിച്ചു. ജീവനക്കാരനായ അഭിജിത്ത്, തടവുകാരനായ റെജി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോജ്, കാപ്പാ കേസ് പ്രതി അസറുദ്ദീന്‍ എന്നിവരാണ് ആക്രമിച്ചത്. വൈകിട്ട് 5.30നു ശേഷം സെല്ലില്‍ കയറാന്‍ വിസമ്മതിച്ച ഇവര്‍ ജീവനക്കാരനെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ആക്രമിക്കുന്നത് തടയുന്നതിനിടയാണ് മറ്റൊരു തടവുകാരന് പരിക്കേറ്റത്.