ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയ ദൃഷ്ടി ഐഎഎസ് സ്ഥാപകനെതിരേ കേസ്

Update: 2025-07-10 05:41 GMT

അജ്മീര്‍: ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയ ദൃഷ്ടി ഐഎഎസ് കോച്ചിങ് സെന്റര്‍ സ്ഥാപകന്‍ ഡോ. വികാസ് ദിവ്യാകൃതിക്കെതിരേ കേസെടുത്തു. ഡോ. വികാസ് യൂട്യൂബില്‍ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ജുഡീഷ്യറിയെ അപമാനിക്കുന്നതും പരിഹാസപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഐഎഎസ് ഉദ്യോഗസ്ഥരാണോ ജഡ്ജിമാരാണോ കൂടുതല്‍ ശക്തര്‍ എന്ന പേരിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരുന്നത്. ജഡ്ജിമാര്‍ ദുര്‍ബലരാണെന്ന രീതിയിലാണ് വീഡിയോ അവസാനിച്ചിരുന്നത്. ഇത് ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് വന്ന പരാതിയിലാണ് അജ്മീര്‍ കോടതി കേസെടുത്തത്.