ജന ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും: പി ആര്‍ സിയാദ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോഴും നിസ്സംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐസംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. അരി, വെളിച്ചെണ്ണ, തേങ്ങ ഉള്‍പ്പെടെ യുള്ളവയുടെ വില കുതിച്ചുയരുകയാണ്. വെളിച്ചെണ്ണ വില കിലോയ്ക്ക് 450 കഴിഞ്ഞു. തേങ്ങാ വില കിലോയ്ക്ക് 100 പിന്നിട്ടിരിക്കുന്നു.. മല്‍സ്യം, മുട്ട ഉള്‍പ്പെടെയുള്ളവയ്ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.
വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കുന്നതിന്സംസ്ഥാന സര്‍ക്കാരിന് ക്രിയാത്മകമായ പദ്ധതികളൊന്നുമില്ല. പൊതുവിതരണ സംവിധാനം താറുമാറായിരിക്കുന്നു. സപ്ലൈകോ, മാവേലി ഔട്‌ലെറ്റുകള്‍ നോക്കുകുത്തികളായിരിക്കുന്നു. പി ആര്‍ വര്‍ക്കിലൂടെ മേനി പറയുന്നതിലപ്പുറം മറ്റൊന്നും കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറിന്റെ വില അടിക്കടി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സബ്‌സിഡി പൂര്‍ണമായും എടുത്തു കളഞ്ഞു. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് കേരളത്തെ സാരമായി ബാധിച്ചു. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.