മുസ് ലിംകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം; ബിഎല്‍ഒയെ ആക്രമിച്ച് ബിജെപി നേതാക്കള്‍
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കള്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബിഎല്‍ഒയെ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ട്. ഇറ്റാവയില്‍ തനിക്ക് വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് ഒരു ബിഎല്‍ഒ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബിഎല്‍ഒ അശ്വിനി കുമാറാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ഇയാള്‍ അക്രമത്തിന് ഇരായയെന്നും റിപോര്‍ട്ടുണ്ട്. സര്‍ക്കാര്‍ രേഖകള്‍ തട്ടിയെടുത്തെന്നും തന്റെ മൊബൈല്‍ ഫോണ്‍ തകര്‍ത്തെന്നും അദ്ദേഹം പറയുന്നു. മുസ്ലീം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഔഴിവാക്കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന ഭീഷണിയുണ്ടെന്നും അശ്വനി പറഞ്ഞു. സംഭവത്തിന് ശേഷം, പരിക്കേറ്റ ബിഎല്‍ഒ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൗബിയ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.