രാഷ്ട്രപതി ദ്രൗപതി മുര്‍മു മണിപ്പൂരില്‍
ദ്രൗപതി മുര്‍മു ഇതാദ്യമായാണ് മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നത്
ഇംഫാല്‍: രാഷ്ട്രപതി ദ്രൗപതി മുര്‍മു മണിപ്പൂരിലെത്തി. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി എത്തിയത്. പോളോ പ്രദര്‍ശന മല്‍സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും. വൈകുന്നേരം ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ദ്രൗപതി മുര്‍മു ഇതാദ്യമായാണ് മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി മണിപ്പൂരിലെത്തിയത്.