ഇസ്രായേലിലെ നിക്ഷേപകര്‍ പിന്‍മാറണം: മഹ്ദി അല്‍ മഷാത്ത്

Update: 2025-06-02 16:47 GMT

സന്‍ആ: ഇസ്രായേലില്‍ നിക്ഷേപം നടത്തുന്ന വിദേശകമ്പനികള്‍ പിന്‍മാറണമെന്ന് അന്‍സാറുല്ല നേതൃത്വത്തിലുള്ള യെമന്‍ ഭരണകൂടത്തിന്റെ പ്രസിഡന്റ് മഹ്ദി അല്‍ മഷാത്ത്. വരും ദിവസങ്ങളില്‍ ഇസ്രായേലില്‍ നടത്താന്‍ പോവുന്ന ആക്രമണങ്ങള്‍ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കാം. പിന്‍മാറാത്ത പക്ഷം യെമന്റെ ആക്രമണം മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്തം അവര്‍ക്ക് തന്നെയായിരിക്കുമെന്നും മഹ്ദി അല്‍ മഷാത്ത് മുന്നറിയിപ്പ് നല്‍കി.

ഏതൊക്കെ കമ്പനികള്‍ ഇസ്രായേല്‍ വിടണമെന്ന ലിസ്റ്റ് ഉടന്‍ പുറത്തുവിടും. ഇസ്രായേലി സര്‍ക്കാരിന്റെ ക്രൂരതകള്‍ക്ക് മറ്റാരും ഉത്തരവാദികളാവാതിരിക്കാനാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഇസ്രായേല്‍ വിടാത്ത കമ്പനികളെ അവിടെ വച്ചു മാത്രമായിരിക്കില്ല നേരിടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.