'അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം';പറക്കുംതളികയ്ക്കു നേരെ മിസൈല്‍ തൊടുത്ത് സൈന്യം (വിഡിയോ)

Update: 2025-09-11 09:53 GMT

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളുടെ പറക്കുംതളിക വെടിവച്ചിട്ടതായി റിപോര്‍ട്ടുകള്‍. 2024 ഒക്ടോബര്‍ 30 ന് യെമന്‍ തീരത്ത് ട്രാക്ക് ചെയ്തിരുന്ന തിളക്കമുള്ള ഒരു വസ്തുവില്‍ നിന്ന് ഒരു യുഎസ് മിലിട്ടറി ഹെല്‍ഫയര്‍ മിസൈല്‍ ബഹിര്‍ഗമിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുഎഫ്ഒകളെ സൂചിപ്പിക്കുന്ന അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) എന്ന പദത്തെക്കുറിച്ചുള്ള സൈന്യത്തിന്റെ ഹൗസ് ഗവണ്‍മെന്റ് ഓവര്‍സൈറ്റ് സബ്കമ്മിറ്റി ഹിയറിംഗിലാണ് വീഡിയോ പുറത്തിറക്കിയത്.

പ്രതിനിധി എറിക് ബര്‍ലിസണ്‍ വിഡിയോ പ്ലേ ചെയ്യുകയും അതിനെകുറിച്ച് വിശദീകരിക്കുകയുമായിരുന്നു.യെമന്‍ തീരത്ത് വെള്ളത്തില്‍ തിരമാലകള്‍ക്ക് മുകളില്‍ വേഗത്തില്‍ ചലിക്കുന്ന ഒരു വസ്തുവിനെ വിഡിയോയില്‍ കാണാം. നേര്‍രേഖയില്‍ ചലിക്കുന്ന ആ വസ്തുവിനെ ട്രാക്ക് ചെയ്യുന്നതും ഹെല്‍ഫയര്‍ മിസൈല്‍ ആ വസ്തുവിനെ ഇടിക്കുന്നതും വിഡിയോയില്‍ കാണുന്നുണ്ട്.

അതേസമയം, വീഡിയോ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കപ്പലുകള്‍ക്ക് നേരെയുള്ള ഒരു ആക്രമണ സാധ്യത ഇത് പകര്‍ത്തിയിരുന്നോ എന്നും യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് നാവിക കപ്പലുകള്‍ക്ക് ആ വസ്തു ഭീഷണി ഉയര്‍ത്തിയിരുന്നോ എന്നുമുള്ള ചോദ്യങ്ങളും ഇതുയര്‍ത്തുന്നു.

Tags: