കൊച്ചി: കൊച്ചിയില്‍ ഗര്‍ഭിണിയായ യുവതിക്ക് പോലിസിന്റെ മര്‍ദ്ദനമേറ്റെന്ന് ആരോപണം. നോര്‍ത്ത് സി ഐആയിരുന്ന പ്രതാപ് ചന്ദ്രന്‍ ആണ് യുവതിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. തങ്ങളുടെ സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ഹോട്ടലിലെ രണ്ടുജീവനക്കാരെ പോലിസ് അടിച്ച് ജീപ്പില്‍ കയറ്റുന്നത് നോക്കാന്‍ പോയ ഭര്‍ത്താവിനെ പോലിസുകാര്‍ പിറ്റേ ദിവസം വന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അവിടെ ചെന്നപ്പേള്‍ തന്നെ മര്‍ദ്ദിച്ചന്നും അവര്‍ പറയുന്നു.
രണ്ടു പേരെ ജിപ്പിലേക്ക് പിടിച്ചു കയറ്റുന്നതിന്റെ ചിത്രങ്ങള്‍ എടുത്തതിന്റെ പേരിലാണ് അവര്‍ തന്റെ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയതെന്നും അവര്‍ പറയുന്നു. പോലിസിന്റെ അടി കിട്ടുമ്പോള്‍ തന്റെ കയ്യില്‍ തന്റെ ഇരട്ടകുട്ടികള്‍ ഉണ്ടായെന്നും അവര്‍ ഉറക്കെ കരയുകയായിരുന്നെന്നും ആ സമയത്ത് എന്ത് ചെയ്യണം എന്നു പോലും അറിയില്ലായിരുന്നെന്നും അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദാഹിച്ചപ്പോള്‍ വെള്ളം പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളെ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭിക്കണം എന്ന ആവശ്യമാണ് ദമ്പതികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. കുറച്ചധികം കാലങ്ങളായി തങ്ങള്‍ നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇവര്‍ പറയുന്നു.