പ്രജ്വല്‍ രേവണ്ണ എസ്‌ഐടി കസ്റ്റഡിയില്‍

Update: 2024-06-21 10:41 GMT

ബംഗളൂരു: ലൈംഗികാതിക്രമ കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം എട്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കഴിഞ്ഞ ദിവസം പ്രജ്വലിനെ അന്വേഷണ സംഘത്തിന് വിശദ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കിയത്.

അതേസമയം, പ്രജ്വലിനെതിരെ പരാതി ഉന്നയിച്ച യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ പ്രജ്വലിന്റെ മാതാവും മുന്‍ മന്ത്രി എച്ച്ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണക്ക് കര്‍ണാടക ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. വിവിധ ഉപാധികളോടെ മുമ്പ് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യവും മുമ്പ് ഹൈകോടതി അനുവദിച്ചിരുന്നു.

Tags: