മോദിക്കു വേണ്ടി പിആര്‍; സ്വച്ഛ് ഭാരതില്‍ നിന്ന് വക മാറ്റിയത് 8000 കോടിയോളം രൂപ

സ്വച്ഛ് ഭാരതിനെ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനുള്ള മാര്‍ഗകളിലൊന്നായാണ്

Update: 2024-10-04 05:09 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിആര്‍ വര്‍ക്കിനായി ചെലവഴിച്ച 8000 കോടിയോളം രൂപ സമാഹരിച്ചത് സ്വച്ഛ്ഭാരത് ഫണ്ടില്‍ നിന്ന്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി സാകേത് ഗോഖലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

''സ്വച്ഛ് ഭാരതിനെ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനുള്ള മാര്‍ഗകളിലൊന്നായാണ്. 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പരസ്യങ്ങള്‍ക്കും മറ്റ് പി ആര്‍ വര്‍ക്കുകള്‍ക്കുമായി സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും 8000 രൂപയെടുത്ത് ചെലവഴിച്ചു'' ഗോഖലെ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രധാനപ്പെട്ട ശുചിത്വ കാമ്പയിനുകളിലൊന്നാണ് സ്വച്ഛ് ഭാരത് അഭിയാന്‍. 2014 ഒക്ടോബര്‍ 2 നാണ് സ്വച്ഛ് ഭാരത് മിഷന്‍ എന്ന ദേശീയ പ്രസ്ഥാനം ആരംഭിക്കുന്നത്. നരേന്ദ്രമോദിയായിരുന്നു ഉദ്ഘാടകന്‍. അതേസമയം ഗോഖലയുടെ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി വിമര്‍ശനവുമായി രംഗത്തെത്തി.

Tags: