പോക്സോ കേസ്: സിപിഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

Update: 2025-02-10 05:42 GMT

തിരുവനന്തപുരം: പാങ്ങോട് പോക്സോകേസില്‍ സിപിഐ പ്രദേശിക നേതാവ് അറസ്റ്റില്‍. ഭരതന്നൂര്‍ പ്രതിഭാവീട്ടില്‍ പി.പ്രഭാസനന്‍ (87) ആണ് റിമാന്‍ഡിലായത്. മുന്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനും സി.പി.ഐ.യുടെ പ്രാദേശികനേതാവും മുന്‍ പഞ്ചായത്ത് പ്രഭാസനന്‍. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം സമാന്തര വിദ്യാഭ്യാസസ്ഥാപനം നടത്തിവരുന്നയാളാണ് പ്രഭാസനന്‍. ഇദ്ദേഹത്തിന്റെ സ്ഥാപനത്തോടു ചേര്‍ന്നുതന്നെ കടയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ആറിനാണ് സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.

Tags: