വൈദ്യുതിലൈന്‍ പൊട്ടിവീണു;യുപിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുമരണം

ലഖ്‌നോ: യുപിയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. ആവ്‌സനേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. വൈദ്യുതിലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തിക്കും തിരക്കും രൂപപ്പെടുകയും വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിക്കുകയുമായിരുന്നു. ക്ഷേത്രത്തില്‍ ജലാഭിഷേക ചടങ്ങിനായി നിരവധി ഭക്തര്‍ ഒത്തുകൂടിയ സമയത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ഒരു ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുരങ്ങന്‍ വൈദ്യുതിലൈനിലേക്ക് ചാടിയതിനേ തുടര്‍ന്ന് കമ്പി പൊട്ടിവീഴുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി അറിയിച്ചു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മരിച്ചവരില്‍ ഒരാള്‍ ലോണികാത്ര പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള മുബാറക്പുര സ്വദേശി പ്രശാന്ത് ആണെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം സംഭവിച്ചതിനേ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ ഇരുവരും മരിക്കുകയായിരുന്നു.

