കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോസ്റ്റര്‍. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരക്കൊതി മാറിയില്ലേയെന്നാണ് വിമര്‍ശനം. മുല്ലപ്പള്ളി നാദാപുരത്ത് മല്‍സരിച്ചേക്കും എന്ന വാര്‍ത്ത പുറത്തു വന്നതോടെ യുഡിഎഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്‍ പ്രധിഷേധമാണ് ഉയരുന്നത്.
മണ്ഡലത്തിലെ വാണിമേല്‍, വളയം, പാറക്കടവ്, തൂണേരി, കല്ലാച്ചി, നാദാപുരം ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും, തീര്‍ച്ച' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഏഴു തവണ എംപി, രണ്ടു തവണ കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി സെക്രട്ടറി. ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേ' എന്നും പോസ്റ്ററില്‍ വിമര്‍ശനം. 'കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെ' എന്നാണ് പോസ്റ്ററിലുള്ളത്.
പോസ്റ്ററിലെ വിശദാംശങ്ങള്‍
നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും
മുല്ലപ്പള്ളി രാമചന്ദ്രന്‍ 82 വയസ്
ഏഴു തവണ എംപി, രണ്ടു തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരകൊതി മതിയായില്ലേ? കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തു പോകാന്‍ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമ ജീവിതം തുടരട്ടെ. സേവ് കോണ്‍ഗ്രസ്
നാദാപുരത്ത് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട
