കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനനെതിരെ പോസ്റ്ററുകള്‍. ശ്രീകണ്ഠപുരം പൊടിക്കളത്താണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് വിജില്‍ മോഹനന്‍. രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിജില്‍, രാഹുലിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക, യൂത്ത് കോണ്‍ഗ്രസ് കോഴികളുണ്ട്' തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളാണ് ഇന്നു രാവിലെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎമ്മിന്റെ കുത്തക വാര്‍ഡില്‍ ജയിച്ചത് മുതല്‍ തുടങ്ങിയ അക്രമമാണെന്ന് വിജില്‍ മോഹന്‍ പ്രതികരിച്ചു.