കാക്കനാട്: വഖ്ഫ് നിയമഭേദഗതി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ കണയന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. നിര്‍ദിഷ്ട ബില്ല് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമദ് കുട്ടി റഷാദി പറഞ്ഞു. താലൂക്ക് പ്രസിഡന്റ് അബദുള്‍ ലത്തിഫ് ബദ്രീ അധ്യക്ഷത വഹിച്ചു. പാലക്കാ മുഗള്‍ മസ്ജിദ് ഇമാം മുഹമ്മദ് നദിര്‍ ബാഖവി, താലൂക്ക് സെക്രട്ടറി റഷീദ് ബാഖവി, എ എ യൂസഫ് ഹാജി, കെ കെ അക്ബര്‍ കെ ഇ അലി, മേഖലാ സെക്രട്ടറി യു ബാഖവി സംസാരിച്ചു.