പോസ്റ്റ് ഓഫിസില്‍ എത്തിയ പാഴ്‌സലില്‍ നിന്നും പുക; എയര്‍ഗണ്ണിലെ പെല്ലറ്റുകള്‍ കണ്ടെത്തി

Update: 2025-08-02 09:56 GMT

പത്തനംതിട്ട: ഇളമണ്ണൂര്‍ പോസ്റ്റ് ഓഫിസില്‍ വന്ന പാഴ്‌സല്‍ സീല്‍ ചെയ്യുന്നതിനിടെ പുക ഉയര്‍ന്നു. ശബ്ദവും പുകയും ഉണ്ടായതോടെ ജീവനക്കാര്‍ പാഴ്‌സല്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. സ്ഥലത്ത് എത്തിയ പോലിസ് പാഴ്‌സല്‍ പരിശോധിച്ചു. എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പാഴ്‌സലിലുണ്ടായിരുന്നത്. കാര്‍ഗിലില്‍ സൈനികനായ ഇളമണ്ണൂര്‍ സ്വദേശിക്ക് വന്ന പാര്‍സലാണ് ഇതെന്നും പോലിസ് സ്ഥിരീകരിച്ചു. വലിയ ബോക്‌സിനുള്ളില്‍ 4 ചെറിയ ബോക്‌സുകളിലായി 40 പെല്ലറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. ഗുജറാത്തില്‍നിന്നാണ് പാഴ്‌സല്‍ വന്നത്. ജവാന്‍ തന്റെ സുഹൃത്തുവഴി നാട്ടിലേക്ക് പാഴ്‌സല്‍ അയച്ചതാണെന്ന് പോലിസ് പറയുന്നു. പാഴ്‌സല്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.