മണിപ്പൂരില്‍ കറുപ്പ് കൃഷി നശിപ്പിച്ചു

Update: 2026-01-08 06:21 GMT

ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ 53 ഏക്കര്‍ അനധികൃത കറുപ്പ് കൃഷി നശിപ്പിച്ചതായി സുരക്ഷാ സേന അറിയിച്ചു. വനം വകുപ്പ്, സിആര്‍പിഎഫ്, പോലിസ്, എന്‍സിബി എന്നീ സംയുക്ത സംഘങ്ങള്‍ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ കൃഷി കണ്ടെത്തിയത്. കാങ്‌പോക്പി ജില്ലയിലെ മോള്‍ജോള്‍, തുസം, വൈച്ചെയ്‌നഫായ് എന്നിങ്ങനെ മനുഷ്വര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത വനത്തിനകത്തെ ചെങ്കുത്തായ പ്രദേശങ്ങളിലായിരുന്നു കൃഷി.

ഇവിടെ നിന്ന് കൃഷിയുമായി ബന്ധപ്പെട്ടവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക കുടിലുകള്‍, വളം, കളനാശിനികള്‍ അനധികൃത കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.

Tags: