റോം: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14മുതല്‍ ആശുപത്രിയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന്‍ അറിയിച്ചു. കൃത്രിമ ശ്വാസം നല്‍കിവരികയാണെന്നും സാധ്യമായ എല്ലാ പരിചരണവും നല്‍കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.