എയര്‍ഗണ്‍ കൊണ്ട് നെറ്റിയില്‍ വച്ചു, ശേഷം തൂങ്ങിമരിച്ചു

Update: 2025-09-11 06:17 GMT

പൊന്നാനി: കാഞ്ഞിരമുക്കില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാടത്ത് ശിവദാസന്‍ (66) ആണ് മരിച്ചത്. വീട്ടിലെ കാര്‍ഷെഡില്‍ തുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ നെറ്റിയില്‍ എയര്‍ ഗണ്‍ പെല്ലറ്റ് തുളച്ചുകയറിയിട്ടുണ്ട്.


ആദ്യം വെടിവച്ച് മരിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോള്‍ തൂങ്ങിമരിക്കുകയുമാണ് ചെയ്തതെന്നാണ് അനുമാനം. പോലിസ് അന്വേഷണം ആരംഭിച്ചു.