പോളി ടെക്‌നിക് വിദ്യാര്‍ഥി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍

Update: 2025-07-01 04:47 GMT

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാ (20)ണ് വീടിനുള്ളില്‍ മരിച്ചത്. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുന്‍വാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ് മഹിമ.