പോളണ്ടില്‍ എഫ്-16 യുദ്ധവിമാനം തകര്‍ന്നു വീണു (വീഡിയോ)

Update: 2025-08-29 02:36 GMT

വാസോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടിന് യുഎസ് നല്‍കിയ എഫ്-16 ഫൈറ്റര്‍ ജെറ്റ് എയര്‍ഷോ റിഹേഴ്‌സലിനിടെ തകര്‍ന്നുവീണു. മധ്യ പോളണ്ടിലെ റാഡമിലാണ് സംഭവം. രാജ്യത്തിന് വേണ്ടി ധീരമായി സേവനം അനുഷ്ടിച്ച പൈലറ്റും കൊല്ലപ്പെട്ടെന്ന് പ്രതിരോധമന്ത്രി വ്‌ലാദിലോ കോസിനിയാക് കാമിസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം യുഎസില്‍ ഒരു എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു. പറന്നു കൊണ്ടിരിക്കെ യന്ത്രതകരാറുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് 50 മിനുട്ടോളം എഞ്ചിനീയര്‍മാരുമായി സംസാരിച്ചു. എന്നാല്‍, ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഫൈറ്റര്‍ ജെറ്റ് അലാസ്‌കയിലെ സൈനികതാവളത്തിലെ റണ്‍വേയില്‍ തന്നെ തകര്‍ന്നുവീണത്.