യുപിയില്‍ പോലിസുകാരിയായ യുവതിയെ ഭര്‍തൃസഹോദരന്‍ ബലാല്‍സംഗം ചെയ്തു, പരാതി
കൃത്യം നടത്തിയത് ഭര്‍ത്താവിന്റെ അനുമതിയോടെ
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പോലിസുകാരിയായ യുവതിയെ ഭര്‍തൃസഹോദരന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി പരാതി. പിലിഭിത് സ്വദേശിയായ 27കാരിയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 2023 ജനുവരി 26-ന് വിവാഹിതരായ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍, 50 ലക്ഷം രൂപ സ്ത്രീധനം ലഭിച്ചിട്ടും ഒരു എസ്യുവി ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ അനുമതിയോടെ, ഇവരെ ഭര്‍തൃസഹോദരന്‍ തോക്ക് ചൂണ്ടി ബലാല്‍സംഗം ചെയ്തു എന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവും യുപി പോലീസ് സേനാംഗമാണ്. ഗര്‍ഭിണിയായിരിക്കെ ആണ്‍കുഞ്ഞ് ജനിക്കാന്‍ വേണ്ടി ഭര്‍തൃവീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ച് സാനിറ്റൈസര്‍ കുടിപ്പിച്ചതായും, ഇതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളോടെയാണ് കുഞ്ഞ് ജനിച്ചതെന്നും യുവതി വെളിപ്പെടുത്തി.
ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃസഹോദരന്മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരടക്കം നിരവധി പേര്‍ക്കെതിരേ കോട്വാലി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.