സന്നിധാനത്ത് ചെരിപ്പിട്ട് കയറി; പോലിസുകാരനെ ക്യാമ്പിലേക്ക് തിരിച്ചയച്ചു

Update: 2025-08-19 07:57 GMT

ശബരിമല: ചിങ്ങമാസപൂജയ്ക്ക് നട തുറന്ന ദിവസം ചെരിപ്പിട്ട് സോപാനത്തിന് സമീപം എത്തിയ പോലിസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ സിവില്‍ പോലിസ് ഓഫീസര്‍ രാജേഷിനെയാണ്ക്യാമ്പിലേക്ക് തിരിച്ചയച്ചത്.

രാജേഷ് ചെരിപ്പിട്ട് സോപാനത്തിന് സമീപം നില്‍ക്കുന്ന ചിത്രം ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചെരിപ്പ് അഴിച്ചുമാറ്റാന്‍ മറന്നുപോയെന്നുമാണ് പോലിസുകാരന്റെ വിശദീകരണം. സംഭവത്തില്‍ ശബരിമല പോലിസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

Tags: