പത്തനംതിട്ട: പത്തനംതിട്ടയില്‍ ദലിത് കുടുംബത്തെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. പിആര്‍ഡിഎസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപോര്‍ട്ടുകള്‍. ഇന്നലെ രാത്രിയാണ് വിവാഹം കഴിഞ്ഞ് മടങ്ങിയ ഏഴംഗസംഘത്തെ കുടുംബത്തെ പോലിസ് ക്രുരമായി മര്‍ദ്ദിച്ചത്. കൈകുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. പത്തനംതിട്ട പോലിസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവും സംഘവുമാണ് ഇവരെ മര്‍ദിച്ചത്.
അതേസമയം, ബാറില്‍ അടിയുണ്ടാക്കിയവരെ അന്വേഷിച്ചിറങ്ങിയ പോലിസ് ആളുമാറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ഗുരുതര വീഴ്ചയില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ എസ്സി-എസ്ടി കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു.