എല്‍ഡിഎഫിന്റെ ഭരണകാലത്ത് പോലിസ് സ്‌റ്റേഷനുകള്‍ മര്‍ദ്ദനകളരികള്‍ ആവാന്‍ പാടില്ല: ബിനോയ് വിശ്വം

Update: 2025-09-08 07:07 GMT

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഭരണകാലത്ത് പോലിസ് സ്‌റ്റേഷനുകള്‍ മര്‍ദ്ദനകളരികള്‍ ആവാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കസ്റ്റഡിമരണങ്ങള്‍ക്കെതിരേയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. കുറച്ചു കാലത്തെ ഇടവേളക്കു ശേഷമാണ് സിപിഐ ഭരിക്കുന്ന പാര്‍ട്ടിക്കതിരേ നിലപാട് പറയുന്നത് എന്നതും കൗതുകകരമാണ്. സിപിഎമ്മിലെ മറ്റു നേതാക്കളൊന്നും പ്രതികരിക്കാത്ത വിഷയത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

'എല്‍ഡിഎഫിന്റെ മര്‍ദ്ദനകാലത്ത് പോലിസ് സ്‌റ്റേഷനുകള്‍ മര്‍ദ്ദനകളരികള്‍ ആവാന്‍ പാടില്ല. അവിടെ വരുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. നിയമത്തിന്റെ വഴിക്കാണ് കാര്യങ്ങള്‍ പോകേണ്ടത്' അദ്ദേഹം പറഞ്ഞു. എന്തെങ്കിലും കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍, അവരെ ആക്രമിച്ച് പ്രതികളെ കൊണ്ട് തെറ്റുകള്‍ ഏറ്റു പറയിപ്പിക്കുന്നതും ശരിയല്ല. നടപടിക്രമങ്ങള്‍ നിയമത്തിന്റെ വഴിക്കായിരിക്കണം പോകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Tags: