കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത മൂന്നു പ്രതികളേയും വെടിവെച്ച് വീഴ്ത്തി പോലിസ്
ചെന്നൈ: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്ത് തമിഴ്നാട് പോലിസ്. പോലിസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ശിവഗംഗ സ്വദേശികളായ സതീഷ്, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. സതീഷും കാര്‍ത്തിക്കും സഹോദരങ്ങളാണ്.
കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ കാലില്‍ പോലിസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോലിസ് കോണ്‍സ്റ്റബിളിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചതാണെന്നാണ് പോലിസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോണ്‍സ്റ്റബിളും ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിനു സമീപം രാത്രി 11 മണിക്ക് വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ കാറിന്റെ ചില്ല് കര്‍ത്ത ശേഷം യുവാവിനെ വാള്‍ കൊണ്ടു വെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.
പരിക്കേറ്റ ആണ്‍സുഹൃത്ത് വിവരം പോലിസിനെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ നാലു മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തതില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള സ്വകാര്യ കോളേജിനു സമീപമായിട്ടാണ് പെണ്‍കുട്ടിയെ നഗ്നയായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ പ്രതികള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പോലിസ് അറിയിച്ചു. സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മൂന്നു പ്രതികള്‍ പിടിയിലാകുന്നത്. അതേസമയം അതിജീവിത ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്.
