കുട്ടികള്‍ ഓടിച്ച സ്‌കൂട്ടറുകള്‍ പോലിസ് പിടികൂടി; ആര്‍സി ഉടമകള്‍ക്കെതിരേ കേസ്

Update: 2025-11-08 06:35 GMT

ആദൂര്‍: കുട്ടികള്‍ ഓടിച്ച രണ്ടുസ്‌കൂട്ടറുകള്‍ പിടികൂടി പോലിസ്. മുള്ളേരിയയില്‍ നിന്നും ബോവിക്കാനത്തുനിന്നുമാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച ഇരുചക്ര വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. മുള്ളേരിയയില്‍ പോലിസ് വാഹന പരിശോധന നടത്തുമ്പോള്‍ 17കാരന്‍ ഓടിച്ചു വരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ മുള്ളേരിയയിലെ എം കെ പ്രഭാകരന്‍ (41) ആണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തു. ബോവിക്കാനത്ത് പിടികൂടിയ സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ ബന്ധുവായ ആര്‍സി ഉടമ മുളിയാര്‍ ബാലനടുക്കയിലെ മിസ്രിയ(33)ക്കെതിരെ കേസെടുത്തു.


Tags: