മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്

കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് മാതാവ് മൊഴി നല്‍കി

Update: 2025-11-04 09:34 GMT

കണ്ണൂര്‍: കുറുമാത്തൂരില്‍ മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് മാതാവ് മൊഴി നല്‍കി. തളിപ്പറമ്പ് ഡിവൈഎസ്പി മാതാവിനെ ചോദ്യം ചെയ്തു വരികയാണ്.

കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി ജാബിര്‍-മുബഷിറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കുഞ്ഞിനെ കുളിപ്പിക്കാന്‍ കിണറ്റിന്‍കരയിലേക്ക് പോയപ്പോള്‍ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നായിരുന്നു മാതാവിന്റെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.