നോബിയുടെ പ്രകോപനപരമായ പെരുമാറ്റം ഷൈനിയും മക്കളും ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്ന് പോലിസ്
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്‍മക്കളുടേയും ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് നോബിയുടെ പ്രകോപനപരമായ പെരുമാറ്റമെന്ന് പോലിസ്. ഷൈനി മരിക്കുന്നതിന് തലേ ദിവസം, ഫോണില്‍ വിളിച്ച് വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി അറിയിച്ചതായി പോലിസ് പറയുന്നു. ഇതില്‍ മനം നൊന്ത ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
ബന്ധുക്കളുടെ മുന്നില്‍ വച്ചും ഭര്‍ത്താവ് നോബി ഷൈനിയെ മര്‍ദ്ദിച്ചെന്ന് പിതാവ് കുര്യാക്കോസ് പറയുന്നു. നിലവില്‍ നോബിക്കെതിരെ 2024ല്‍ ഷൈനി തൊടുപുഴ പോലിസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്.പോലിസ് നോബിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.