പിണറായിയിലെ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റ സംഭവം; പൊട്ടിയത് ബോംബല്ലെന്ന് പോലിസ്

Update: 2025-12-16 12:30 GMT

കണ്ണൂര്‍: പിണറായിയില്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റ സംഭവത്തില്‍ പൊട്ടിയത് ബോംബല്ലെന്ന് പോലിസ്. വെണ്ടുട്ടായി കനാല്‍കരയില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പോലിസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. പിണറായിയില്‍ പൊട്ടിയത് ബോംബല്ലെന്ന് പോലിസ് വ്യക്തമാക്കി. വിജയാഘോഷത്തിത്തിനു ശേഷം ബാക്കിവന്ന പടക്കമാണെന്നാണ് കണ്ടെത്തല്‍. വിപിന്‍ രാജിന്റെ വീടിനു സമീപത്ത് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

Tags: