ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മുസ്‌ലിം പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ പിടിച്ചെടുത്ത് പോലിസ്. വിവിധ പള്ളികളില്‍ നിന്നായി 40 ഉച്ചഭാഷിണികളാണ് പിടിച്ചെടുത്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ശബ്ദ മലിനീകരണം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി. സുപ്രിംകോടതി ഉത്തരവാണ് നടപ്പാക്കുന്നതെന്ന് സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ സിദ്ധാര്‍ത്ഥ് കെ മിശ്ര പറഞ്ഞു.