കൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്

Update: 2025-06-11 08:44 GMT
കൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്

കൊച്ചി: എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്. കപ്പല്‍ ഉടമക്കെതിരേയും ക്രൂവിനെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തത് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ. ആലപ്പുഴ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലിസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി കപ്പല്‍ ഉടമയും രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററുമാണ്.

കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസെടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. മറിച്ച് നഷ്ടപരിഹാരം നേടിയെടുക്കാനായിരുന്നു ഉദ്ദേശം. 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തെ അടിസ്ഥാനമാക്കി അപകടത്തില്‍ കേസെടുക്കാം എന്നുണ്ടായിട്ടും നിലവിലുള്ള നിയമം അനുസരിച്ച് അത് സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരാത്ത ഒരു സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ കേസെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.എന്നാല്‍ കപ്പല്‍ കമ്പനിയും അദാനിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നു.

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അറുനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്ക് പോകുകയായിരുന്ന എംഎസ് സ് എല്‍സ-3 എന്ന കപ്പല്‍ മുങ്ങിയത്. മെയ് 25നായിരുന്നു സംഭവം. മുങ്ങിപ്പോയ കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നു.

Tags:    

Similar News