ജിസിഡിഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് പോലിസ്

Update: 2025-10-30 05:58 GMT

എറണാകുളം: ജിസിഡിഎയുടെ പരാതിയില്‍ കോണ്‍ഗ്രസിനെതിരേ കേസെടുത്ത് പോലിസ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേര്‍ന്നെന്നും അതിക്രമിച്ചുകയറിയെന്നും എഫ്ഐആറില്‍ പറയുന്നു

അധികൃതരുടെ അനുവാദമില്ലാതെ അകത്തു കയറി സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയത് വഴി സ്റ്റേഡിയത്തിനകത്തെ ടര്‍ഫ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജിസിഡിഎ പരാതി നല്‍കിയിരുന്നു.

Tags: