കൊല്ലം: പോലിസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. നീണ്ടകര കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന് സിറ്റി പോലിസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
നവംബര്‍ ആറാം തീയതി പുലര്‍ച്ചെ നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലിസുകാരിക്ക് നേരെയാണ് ഇയാള്‍ അതിക്രമം നടത്തിയത്. തുടര്‍ന്ന് പോലിസുകാരി ചവറ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നവാസിനെ അറസ്റ്റ് ചെയ്തു. പിന്നാലെ അന്വേഷണം നടത്തി റിപോര്‍ട്ട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നവാസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.