ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പോലിസുകാരന് വെട്ടേറ്റു

Update: 2025-05-23 01:19 GMT

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ പോലിസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കണ്‍ട്രോള്‍ റൂം ജീപ്പിലെ ഡ്രൈവറായ അരുണിനാണ് ഇന്നലെ രാത്രി ഒമ്പതോടെ കലവൂര്‍ റോഡ്മുക്കില്‍ വച്ച് വെട്ടേറ്റത്. മണ്ണഞ്ചേരി സ്വദേശിയായ സാജന്‍ എന്നയാളാണ് അരുണിനെ വെട്ടിയത്. സാജനും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള പോലിസ് സംഘവുമായാണ് അരുണ്‍ എത്തിയിരുന്നത്. അപ്പോഴാണ് സാജന്‍ ആക്രമിച്ചത്. കൈയ്ക്ക് പരുക്കേറ്റ അരുണിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.