മദ്യപിച്ച് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലിസുകാരന്‍ പിടിയില്‍

Update: 2025-04-14 03:15 GMT

മാള: മദ്യലഹരിയില്‍ കാറോടിച്ച് അപകടങ്ങളുണ്ടാക്കിയ പോലിസുകാരന്‍ അറസ്റ്റില്‍. ചാലക്കുടി ഹൈവേ പൊലീസിലെ െ്രെഡവറായ അനുരാജാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് കാര്‍ പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. മാള പോലിസ് എത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പ്രതി മദ്യപിച്ചതായി സ്ഥിരീകരിച്ചു.