പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു

Update: 2025-06-26 13:25 GMT

കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണിമലയ്ക്ക് സമീപം പോലിസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. പ്രതിയുമായി പോയ ജീപ്പാണ് പൊന്തന്‍പുഴയ്ക്കും കറികാട്ടൂരിനും ഇടയില്‍വെച്ച് മറിഞ്ഞത്. പത്തനംതിട്ട ചിറ്റാര്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.