കൊച്ചി: വനിതാ ഡോക്ടറുടെ ലൈംഗികപീഡന പരാതിയില്‍ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ വേടന്‍ അതിലെ വിധി വരാന്‍ വേണ്ടി മാറി നില്‍ക്കുകയാണെന്നാണ് സൂചന. എന്നാല്‍, വേടനെ പിടികൂടി ചോദ്യം ചെയ്യണമെന്നാണ് പോലിസിന്റെ നിലപാട്. അതിനാലാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്.
വിവാഹ വാഗ്ദാനം നല്‍കി 2001 മുതല്‍ 2023 മാര്‍ച്ച് വരെ വേടന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി പറയുന്നത്. എന്നാല്‍, വിവാഹ വാഗ്ദാനം ഇല്ലെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വേടന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പറയുന്നത്. ഈ ഹരജി ആഗസ്റ്റ് 18നാണ് ഹൈക്കോടതി ഇനി പരിഗണിക്കുക.