സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം; ഒമ്പതു പേര്‍ക്കെതിരെ കേസ്

Update: 2025-08-23 06:22 GMT

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു. മധു, പോള്‍ ഫ്രെഡി, അഫ്‌സല്‍ കാസിം, വി ഹെയ്റ്റ് സിപിഎം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെയാണ് തിരുവനന്തപുരം സിറ്റി പോലിസ് കേസെടുത്തത്. ഹണി ഭാസ്‌കരന്റെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങളെടുത്ത്, അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിച്ചെന്നാണ് പരാതി.

സാമൂഹിക മാധ്യമത്തിലൂടെ ചാറ്റ് ചെയ്ത ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍, ഇതേക്കുറിച്ച് സുഹൃത്തുക്കളോട് മോശമായി സംസാരിച്ചെന്ന് ഹണി ഭാസ്‌കരന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായ അധിക്ഷേപം നേരിടുന്നു എന്നാണ് ഹണി ആരോപിക്കുന്നത്.