ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

Update: 2025-10-01 08:05 GMT

കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലിസ് വേടനെതിരേ കേസെടുക്കുന്നത്. വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ പോലിസ് അറസ്റ്റുചെയ്തതിനു ശേഷം മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വേടനെ വിട്ടയ്ക്കുകയായിരുന്നു. കഞ്ചാവ് കേസിലും വേടനെതിരേ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags: