ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന്; രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-04-09 00:44 GMT

കൊല്ലം: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഡ്യൂട്ടിയ്ക്ക് മദ്യപിച്ചെത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലിസുകാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഏപ്രില്‍ നാലിനാണ് നടപടിയ്ക്ക് ആധാരമായ സംഭവം നടന്നത്. സംഭവത്തില്‍ നാട്ടുകാരും പോലിസുകാരും പരസ്പരം പഴിചാരുന്നുണ്ട്.