'' വാവര്‍ സ്വാമിയെ കുറിച്ച് മോശം പരാമര്‍ശം'' ശാന്താനന്ദനെതിരേ പരാതി നല്‍കി പന്തളം രാജകുടുംബാംഗം

Update: 2025-09-23 09:41 GMT

പത്തനംതിട്ട: '' വാവര്‍ സ്വാമി''ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷന്‍ അധ്യക്ഷനായ ശാന്താനന്ദനെതിരേ പോലിസില്‍ പരാതി. കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ ശാന്താനന്ദന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പന്തളം രാജകുടുംബത്തിലെ അംഗമായ പ്രദീപ് വര്‍മ പരാതി നല്‍കിയത്. അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് ശബരിമല തീര്‍ത്ഥാടനം നടക്കുന്നതെന്നും മതവിദ്വേഷ പ്രചാരണം നടത്തിയ ശാന്താനന്ദനെതിരേ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇത്തരം പരാമര്‍ശങ്ങള്‍ പന്തളത്തെ ഹിന്ദു-മുസ്ലിം സൗഹാര്‍ദം തകര്‍ക്കുമെന്നും സിപിഎം പന്തളം ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രദീപ് വര്‍മ പരാതിയില്‍ പറഞ്ഞു. വാവര്‍ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദന്‍ പറഞ്ഞത്. ഇതേ പ്രസംഗത്തില്‍ കോണ്‍ഗ്രസ് മാധ്യമ വക്താവ് വി ആര്‍ അനൂപും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.