തിരുവനന്തപുരം: പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ വലിയ രീതിയില്‍ സംഘര്‍ഷം. പ്തിഷേധം കനത്തതോടെ പോലിസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
ഇതിനുപിന്നാലെ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പൊഴിയണമെന്ന ആവശ്യമുന്നയിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.പ്രതിഷേധത്തെതുടര്‍ന്ന പോലിസ് പ്രവര്‍ത്തകരെ അറസ്‌ററു ചെയ്ത് നീക്കി. നേരത്തെ നിയമസഭയ്ക്ക് മുമ്പിലായിരുന്നു പ്രതിഷേധം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ് സമരക്കാര്‍ പ്രതിഷേധവുമായി എംജി റോഡിലേക്ക് എത്തിയത്.
മുഖ്യമന്ത്രിക്കും പോലിസിനുമെതിരേ മുദ്രാവാക്യം വിളികളുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസിനു നേരെ അസഭ്യവര്‍ഷവും പ്രതിഷേധക്കാര്‍ നടത്തി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.