പോലിസ് ജീപ്പില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയെന്ന്; ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു

Update: 2025-09-24 13:15 GMT

കോട്ടയം: പോലിസ് ജീപ്പില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. മൂന്നാര്‍-ആലപ്പുഴ ബസിലെ ഡ്രൈവര്‍ പി കെ വേലായുധനാണ് മര്‍ദനമേറ്റത്. വേലായുധന്‍ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സര്‍വീസിനിടയില്‍ ഉല്ലലക്ക് സമീപത്ത് വെച്ച് കെഎസ്ആര്‍ടിസി ബസ് പോലിസ് ജീപ്പിന്റെ സൈഡ് മിററില്‍ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മര്‍ദനം. വേലായുധന്റെ കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.