പൂക്കടയില്‍ കത്തിക്കുത്ത്; പ്രതിയെ പോലിസ് പിടികൂടി

പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്

Update: 2025-09-05 11:57 GMT

തിരുവനന്തപുരം: നെടുമങ്ങാട് പൂക്കടയില്‍ കത്തിക്കുത്ത്. തമിഴ്‌നാട് സ്വദേശി അനീസ് കുമാനെ പൂക്കടയിലെ ജീവനക്കാരന്‍ കട്ടപ്പയാണ് കുത്തിയത്. പണം നല്‍കുന്നതിലെ തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്. കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പോലിസ് പിടികൂടി. കുത്തേറ്റ അനീസാണ് രാജന്റെ കടയില്‍ പൂക്കളെത്തിച്ചു നല്‍കിയിരുന്നത്.

രാജനും അനീസും തമ്മിലുള്ള തര്‍ക്കത്തിനു പിന്നാലെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീസിനെകുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അനീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂക്കട ഉടമ രാജനെയും പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: